ബസിനടിയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്

പത്തനംതിട്ട: റോഡരികിൽ നിർത്തിയിട്ട ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യാത്രക്കാരന് ഗുരുതരപരിക്ക്. പത്തനംതിട്ട ആനപ്പാറ സ്വദേശി ജിബ്സൺ കെ. ജോർജിനാണ് (37) പരിക്കേറ്റത്. ഇദ്ദേഹത്തെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്​ഷനടുത്ത് ടി.കെ റോഡിലെ ബസ്​സ്​റ്റോപ്പിന് എതിർവശത്തായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തുനിന്നാണ് ബൈക്ക് വന്നത്. ഇടിയുടെ ശക്തിയിൽ ബസിന്റെ പിൻവശം തകർന്ന് തെറിച്ചു. ഈ ഭാഗത്തുകൂടി അടിയിലേക്ക് പോയ ബൈക്ക് ബസിന്റെ ടയറിലും ഷാസിയിലും ഇടിച്ചാണ് നിന്നത്. ബൈക്കിന്റെ മുൻവശം തകർന്നു. ജിബ്സൺ ഹെൽമറ്റ് ധരിച്ചിരുന്നു. മുഖത്തും തലക്കുമാണ് പരിക്ക്. പതിവായി ഇവിടെ പാർക്ക്ചെയ്യുന്ന ബസ് റോഡിലേക്ക് കയറ്റിയാണ് ഇട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.