തിരുവല്ല: മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ വെള്ളിയാഴ്ച രാത്രി ഇരവിപേരൂരിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇരവിപേരൂർ കോഴിമല കോയിക്കപ്പറമ്പിൽ വീട്ടിൽ എം.ടി. രാജുവിന്റെ വീടിനാണ് ഏറെ നഷ്ടം സംഭവിച്ചത്. വീടിന്റെ ബാത്ത്റൂമിന്റെ ഭിത്തി തുളച്ചെത്തിയ മിന്നലിൽ അടുക്കളയുടെയും കിടപ്പുമുറിയുടെയും ഭിത്തികൾക്കും വിള്ളൽ രൂപപ്പെട്ടു. മെയിൻ സ്വിച്ചും വയറിങ്ങും പൂർണമായും കത്തിനശിച്ചു. രാജുവിന്‍റെ അയൽവാസികളായ കൊച്ചു വിഴലിൽ തോമസ്കുട്ടി, മണക്കണ്ടത്തിൽ ലിറ്റി, രാധാകൃഷ്ണൻ, വൈക്കത്തുശേരി ബേബി ജേക്കബ്, കാറ്റാനശേരിൽ ജോയി എന്നിവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ജനപ്രതിനിധികൾ വീടുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.