രാജ്യത്ത്‌ മതവർഗീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമം -മുഹമ്മദ്‌ റിയാസ്‌

പത്തനംതിട്ട: ഒന്നിക്കുന്നവരെ ഭിന്നിപ്പിച്ച്‌ മതവർഗീയ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ ഡി.വൈ.എഫ്‌.ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റ്​ പി.എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളന ഭാഗമായി 'വർഗീയതക്കും തൊഴിലില്ലായ്‌മക്കുമെതിരെ യുവജനസഖ്യം' വിഷയത്തിൽ നടന്ന യുവജന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്കും തൊഴിലാളികൾക്കും യുവജനങ്ങൾക്കുമെല്ലാം എതിരായ നയങ്ങൾ മോദി സർക്കാർ സ്വീകരിക്കുന്നു. എല്ലാവിഭാഗം ജനങ്ങളും കേന്ദ്രസർക്കാറിനെതിരെ ഒന്നിക്കുന്ന സാഹചര്യമാണ്. ബുൾഡോസറി‍ൻെറ രാഷ്‌ട്രീയമാണ്‌ രാജ്യമിപ്പോൾ കാണുന്നത്‌. ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്‍റ്​ എസ്‌. സതീഷ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സനോജ്‌ സ്വാഗതം പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എ.ഐ.വൈ.എഫ്‌ സംസ്ഥാന സെക്രട്ടറി ജിസ്‌മോൻ, യൂത്ത്‌ ഫ്രണ്ട്‌ -എം സംസ്ഥാന ജനറൽ സെക്രട്ടറി ദീപക്‌ മാമ്മൻ മത്തായി, എൻ.വൈ.സി സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. സജിത്‌, യൂത്ത്‌ കോൺഗ്രസ്‌ (എസ്‌) സംസ്ഥാന പ്രസിഡന്‍റ്​ സന്തോഷ്‌ കാലാ, എൻ.വൈ.എസ്‌ ഭാരവാഹി ഷമീർ പള്ളിയങ്ങാടി, യൂത്ത്‌ ഫ്രണ്ട്‌ (ബി) നേതാവ്‌ ദീപു ബാലകൃഷ്‌ണൻ, യുവജനതാദൾ നേതാവ്‌ കെ.പി. രാഗേഷ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.