പത്തനംതിട്ട വ്യവസായ സാധ്യത ഏറെയുള്ള ജില്ല- മന്ത്രി പി. രാജീവ്

പത്തനംതിട്ട: വ്യവസായത്തിന് ഏറെ സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയവരും വിവിധ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവരുമായി പത്തനംതിട്ടയില്‍ നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ല വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കാൻ നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി 11 ജില്ലകളില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ പരിപാടി പന്ത്രണ്ടാമത്തേതാണ്. നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പെട്ടെന്ന് പരിഹരിക്കും. ഇതുവരെ ലഭിച്ച 1450 പരാതികളില്‍ 1060 എണ്ണവും പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ്​ ഡയറക്ടര്‍ രാജമാണിക്യം, കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, കിന്‍ഫ്ര മാനേജിങ്​ ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. PTL 11 INDUSTRIAL MEET പത്തനംതിട്ടയില്‍ നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി. രാജീവ് സംസാരിക്കുന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതി ലേസര്‍ യന്ത്രം ഉടന്‍ -മന്ത്രി പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുമായി ബന്ധപ്പെട്ട ലേസര്‍ യന്ത്രം ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഐ.സി.യു, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, കേള്‍വി പരിശോധന കേന്ദ്രം എന്നീ അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. PTL 10 VEENA GH പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഐ.സി.യു, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, കേള്‍വി പരിശോധന കേന്ദ്രം എന്നീ അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.