തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിൽ കടന്ന മോഷ്ടാവ് ഭക്തർ നടക്കുവെക്കുന്ന സ്വർണത്താലികളടക്കം മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ക്ഷേത്രം തുറക്കാൻ വ്യാഴാഴ്ച രാവിലെ ആറോടെ കഴകക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. പുളിക്കീഴ് പൊലീസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം ക്ഷേത്രം അടച്ചു. നാലമ്പലത്തിൽ പ്രവേശിക്കാൻ മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന ഏണി ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. 80ഓളം താലികളും നാലായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.