പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിലെ പ്രധാന ജലസ്രോതസ്സായ ആടിയാനി-വെട്ടിപ്പുറം തോട്ടിൽ ഇനി തെളിനീരൊഴുകും. തോട് പൂർണമായും ശുചീകരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൊഴിലുറപ്പ്, ഇറിഗേഷൻ എന്നിവയുടെ സഹായത്തോടെയാണ് തോട് നവീകരണം. നൂറുകണക്കിന് തൊഴിൽ ദിനങ്ങളാണ് ഇതിനായി വകയിരുത്തിയത്. തോട് മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. രണ്ടര കിലോമീറ്റർ ഭാഗമാണ് വൃത്തിയാക്കുന്നത്. കാടും പ്ലാസ്റ്റിക്കും നീക്കിയും മൺതിട്ടകൾ നിരപ്പാക്കിയുമാണ് പ്രവൃത്തി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവും വാർഡ് കൗൺസിലറുമായ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സി.കെ. അർജുനൻ, ആൻസി തോമസ്, സാമൂഹിക പ്രവർത്തകരായ എം.എച്ച്. ഷാജി, വെൽഗേറ്റ് രാജു, റമീസ് റഹിം, രാഹുൽ സുരേഷ്, ജോൺ വർഗീസ്, കെ.എം. അബ്ദുൽ ഖാദർ, ജിജി ബഷീർ, സുഗത ഉണ്ണികൃഷ്ണൻ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. Photo .. ആടിയാനി-വെട്ടിപ്പുറം തോട് നവീകരണം നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.