തിരുവല്ല: വികസനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ കാണുന്ന കാലം മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ തിരുവല്ല നഗരസഭതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലം ജീവന്‍റെ നിലനിൽപാണ്. അത് സംരക്ഷിക്കാതെയുള്ള വികസനം സുസ്ഥിരമല്ല. സർക്കാറും ഇതര സംവിധാനങ്ങളും ഒത്തുചേർന്നാൽ മാത്രമേ കൂടുതൽ ജോലിസാധ്യതകൾ തെളിയൂ. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങളിലെ അജൈവ മാലിന്യങ്ങൾ സൗജന്യമായി ശേഖരിക്കുന്ന പരിശുദ്ധം ദേവാലയം പദ്ധതി മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഹരിതവിദ്യാലയം പദ്ധതി രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, സലിം സഖാഫി എന്നിവർ പ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ് ജോർജ്, സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ജിജി വട്ടശ്ശേരിൽ, ഷീല വർഗീസ്, ശ്രീനിവാസ് പുറയാറ്റ്, വിജി നൈനാൻ, അനു ജോർജ്, ജേക്കബ് ജോർജ് മനയ്ക്കൽ, ഷീജ കരിമ്പിൻകാല തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതിക്ക് മന്ത്രിയുടെ പ്രശംസ തിരുവല്ല: ഭരണസമിതിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. മികച്ച ഭരണമാതൃകകൾ എവിടെക്കണ്ടാലും രാഷ്ട്രീയ ഭേദമില്ലാതെ പ്രശംസിക്കാൻ തനിക്ക് മടിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. യു.ഡി.എഫ് ഭരിക്കുന്ന തിരുവല്ലയിൽ ചെയർപേഴ്‌സന്‍റെ നേതൃത്വത്തിൽ സമർഥമായ ഭരണമാണ് നടക്കുന്നതെന്ന് തനിക്ക് ബോധ്യമുണ്ട്. സംസ്ഥാന സർക്കാറിന്‍റെ പല അവാർഡുകളും നേടിയെടുക്കാൻ ഈ ഭരണ സമിതിക്ക് കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ ഭരണരീതിയാണ് പദ്ധതി നടത്തിപ്പിൽ ഇവിടെ കാണുന്നതെന്നും മന്ത്രി പുകഴ്ത്തി. സ്ഥലം തന്നാൽ എം.ജി. സോമന് സ്മാരകം ഉടൻ തിരുവല്ല: ചലച്ചിത്ര പ്രതിഭ എം.ജി. സോമന് ജന്മനാട്ടിൽ ഉചിത സ്മാരകം നിർമിക്കാൻ തയാറാണെന്ന് മന്ത്രി സജി ചെറിയാൻ. സ്മാരകം പണിയാൻ പണം അഭ്യർഥിച്ച് ചെയർപേഴ്‌സൻ ബിന്ദു ജയകുമാർ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 25 സെന്‍റിൽ കുറയാത്ത സ്ഥലം വിട്ടുതന്നാൽ ഉടൻ പണം അനുവദിക്കും. സ്മാരകം വേണമെന്ന നഗരസഭയുടെ നിവേദനം കൈപ്പറ്റിയ മന്ത്രി വേദിയിലിരുന്ന മാത്യു ടി. തോമസ് എം.എൽ.എയുടെ ശിപാർശക്കത്തും വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.