പത്തനംതിട്ട: കുഷ്ഠ ലക്ഷണമുള്ള കുട്ടികളെ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സക്ക് വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാരങ്ങാനം 22ാം നമ്പര്‍ അംഗൻവാടിയില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വീണ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും. എസ്.സി പ്രമോട്ടര്‍ ഫലം പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി വികസന വകുപ്പ് എസ്.സി പ്രമോട്ടര്‍ തസ്തികയിലേക്ക് ഈ മാസം മൂന്നിന് കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജില്‍ നടത്തിയ പൊതു എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസിലും ബ്ലോക്ക് /നഗരസഭ പട്ടികജാതി വികസന ഓഫിസുകളിലും ഫലം ലഭിക്കും. ഫോണ്‍: 0468 2322712.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.