റെക്കോഡ് നേട്ടത്തിലേക്ക് കൊഴുവല്ലൂർ സ്വദേശി കെ.കെ. ശിവദാസ്

കുളനട: യൂനിവേഴ്സൽ റെക്കോഡ് ഫോറത്തി‍ൻെറ ലോക . ബുധനാഴ്ച രാവിലെ 11ന് കുളനട ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പ്രകടനമാണ് ശിവദാസിനെ റെക്കോഡ് നേട്ടത്തിന് അർഹനാക്കിയത്. ഒരു മിനിറ്റിനുള്ളിൽ 281 ഓടുകൾ സ്വന്തം ദേഹത്ത് അടിച്ചുപൊട്ടിച്ചാണ് ശിവദാസ് നേട്ടം കൈവരിച്ചത്. നിലവിൽ 247 ഓടുകൾ ദേഹത്ത് അടിച്ചുപൊട്ടിച്ച തിരുവനന്തപുരം സ്വദേശിയുടെ റെക്കോഡാണ് ബുധനാഴ്ച ശിവദാസ് തകർത്തത്. ഇന്‍റർ നാഷനൽ യു.ആർ.എഫ് ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫി‍ൻെറ നിരീക്ഷണത്തിലായിരുന്നു മത്സരം. ശിവദാസി‍ൻെറ ശിഷ്യന്മാരിൽ നാലുപേർ ഓട് എടുത്തുകൊടുക്കുകയും മറ്റ് നാലുപേർ ശിവദാസി​‍ൻെറ ശരീരത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ ഓട് അടിച്ചുപൊട്ടിക്കുകയുമാണ് ചെയ്തത്. റെക്കോഡ് നേട്ടം കൈവരിച്ചതിനുശേഷം ശ്രേദ്ധേയമായ വിവിധ പ്രകടനങ്ങളും കാഴ്ചവെച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ രേഖ അനിൽ അധ്യക്ഷതവഹിച്ചു. കുളനട പഞ്ചായത്ത് പ്രസിഡന്‍റ്​ ചിത്തിര സി.ചന്ദ്രൻ റെക്കോഡ് നേട്ടം കൈവരിച്ച ശിവദാസന് സർട്ടിഫിക്കറ്റ് കൈമാറി. ഗീതദേവി, എൽസി ജോസഫ്, വാർഡ് മെംബർ ഷീജ മോനിച്ചൻ എന്നിവർ സംസാരിച്ചു. അഞ്ജു ശിവദാസ് സ്വാഗതവും എം.പി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ഫോട്ടോ: യൂനിവേഴ്സൽ റെക്കോഡ് ഫോറത്തി‍ൻെറ ലോക റെക്കോഡ് നേട്ടത്തിലേക്കുള്ള കൊഴുവല്ലൂർ സ്വദേശി കെ.കെ. ശിവദാസി‍ൻെറ പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.