കോഴഞ്ചേരി: നഷ്ടപരിഹാരം നൽകി ചെറുകോൽപ്പുഴ-റാന്നി റോഡ് പത്തുമീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന് ഭൂവുടമകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച റോഡ് ഡെവലപ്മെന്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പതിമൂന്നര മീറ്റർ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ഭൂമി ഏറ്റെടുത്താൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാകും. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി പി.എൻ.എസ്. പിള്ള (ചെയ.), സജി മാത്യു (കൺ.), ബിനു (ജോ.കൺ.) എന്നിവരങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം.എസ്. രവീന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജോഷ് കുമാർ, ഷീജ പ്രസാദ്, എം. ഹരിഹരൻ, സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.