മൈലപ്ര വലിയപള്ളി പെരുന്നാൾ

പത്തനംതിട്ട: മൈലപ്ര സെന്‍റ്​ ​ജോർജ്​ ഓർത്തഡോക്സ്​​ വലിയപള്ളി പെരുന്നാൾ മേയ്​ ആറ്​, ഏഴ്​ തീയതികളിൽ നടക്കും. 30ന്​ ഉച്ചക്ക്​ 2.30ന്​ വനിതസംഗമം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്​ഘാടനം ചെയ്യും. മേയ്​ ഒന്നിന്​ രാവിലെ 6.30ന്​ ഡോ. ജോഷ്വ മാർ നി​ക്കോദിമോസ്​ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന, 9.15ന്​ തീർഥാടക വാരാഘോഷ ഉദ്​ഘാടനവും ജോർജിയൻ അവാർഡ്​ ഫോർ എക്സലൻസ്​ സമർപ്പണവും കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ നിർവഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ അവാർഡ്​ സ്വീകരിക്കും. അഞ്ചിന്​ വൈകീട്ട്​ 6.45ന്​ കുടുംബസംഗമം ആ​​ന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം ചെയ്യും. ഫാ. ഡേവിസ്​ ചിറമ്മേൽ മുഖ്യസന്ദേശം നൽകും. ആറിന്​ വൈകീട്ട്​ 7.15ന്​ തീർഥാടക സംഗമത്തിൽ ബസേലിയോസ്​ മാർത്തോമ മാത്യൂസ്​ തൃതീയൻ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി എട്ടിന്​ റാസ. ഏഴിന്​ രാവിലെ ഏഴിന്​ കുർബാന, 11ന്​ പകൽ റാസ, 11.30ന്​ വെച്ചൂട്ട്,​ ഉച്ച 1.30ന്​ ചെമ്പെടുപ്പ്. ​ വാർത്തസമ്മേളനത്തിൽ ഫാ. റോയി മാത്യു, ഫാ. എബി ടി.സാമുവൽ, ട്രസ്റ്റി മാത്യു തോമസ്, ​സെക്രട്ടറി ജയ്​സൺ സാമുവൽ, ജനറൽ കൺവീനർ കെ.കെ. മാത്യു, ആകാശ്​ മാത്യു വർഗീസ്, സി.ജി. കുറിയാക്കോസ്​, വർഗീസ്​ എബ്രഹാം എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.