ഐ.എൻ.എൽ സ്ഥാപകദിനം ആചരിച്ചു

പത്തനംതിട്ട: ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ല ആസ്ഥാനത്ത്​ നടന്ന പരിപാടികൾക്ക് ജില്ല പ്രസിഡന്റ് നിസാർ നൂർമഹൽ, ജനറൽ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം എ.എസ്.എം. ഹനീഫ, ആറന്മുള മണ്ഡലം പ്രസിഡന്റ് അജീസ് മുഹമ്മദ്, മുനിസിപ്പൽ പ്രസിഡന്റ് ജാഫർ ഖാൻ എന്നിവർ നേതൃത്വം നൽകി. അടൂരിൽ മണ്ഡലം പ്രസിഡന്റ് രാജൻ സുലൈമാൻ, ജില്ല ട്രഷറർ ഷിബു ജോസഫ്, വിമൻസ് ലീഗ് ജില്ല സെക്രട്ടറി ബിന്ദു നെൽസൺ, തിരുവല്ലയിൽ മണ്ഡലം പ്രസിഡന്റ് എ.കെ. ആസാദ്, സെക്രട്ടറി മുഹമ്മദ് സലിം, റാന്നിയിൽ ജില്ല വർക്കിങ്​ പ്രസിഡന്റ് നജീബ് ചുങ്കപ്പാറ, മണ്ഡലം പ്രസിഡന്റ് ഇ.എസ്.എ. ജബ്ബാർ, സെക്രട്ടറി ഹാഷിം കൊല്ലംപറമ്പിൽ, കോന്നിയിൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, സെക്രട്ടറി ഷംസുദ്ദീൻ എന്നിവരും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.