റാന്നി: ഇലന്തൂർ ഗവ. കോളജിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അടൂർ ഐ.എച്ച്.ആർ.ഡിയുടെ പുതിയ കോളജിന്‍റെ നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി എസ്. ഷൈജു (പ്രസി), സ്റ്റെനി മേരി, എസ്. ഷഫീഖ്, സച്ചിൻ സജീവ് (വൈസ് പ്രസിഡന്‍റുമാർ), അമൽ എബ്രഹാം (സെക്രട്ടറി), കെ.എസ്. അമൽ, കെ.ആർ. രഞ്ജു, അജ്മൽ സിറാജ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന 36അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് എം.എൽ.എ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രഹ്ന സബീന, കെ.പി. ഐശ്വര്യ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി സൈലേഷ്, പി.ആർ. പ്രസാദ്, പി.ബി. ഹർഷകുമാർ, കോമളം അനിരുദ്ധൻ, അമൽ എബ്രഹാം, കെ.ആർ. രഞ്ജു എന്നിവർ സംസാരിച്ചു. ptl rni _ 1 sfi ഫോട്ടോ: എസ്. ഷൈജു (പ്രസിഡന്‍റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.