ചിറ്റാർ: സൗദിയിൽ വെച്ച് മരിച്ച ചിറ്റാർ തെക്കേക്കര കാട്ടുപറമ്പിൽ സന്തോഷിന്‍റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. സൗദിയിലെ അസീർ പ്രവാസി സംഘത്തിലെ ഭാരവാഹിയായിരുന്നു സന്തോഷ്. സന്തോഷിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ അസീർ പ്രവാസി സംഘം സ്വരൂപിച്ച ധനസഹായം സി.പി. എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സന്തോഷിന്‍റെ ഭാര്യ ഷീജയെ ഏൽപിച്ചു. അസീർ പ്രവാസി സംഘം സെക്രട്ടറി സുരേഷ് മാവേലിക്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ഏരിയ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി രജി തോപ്പിൽ, പി. ബാബുജി, ആദർശ വർമ, രാജഗോപാൽ, അജി ജോർജ് എന്നിവർ സംസാരിച്ചു. ചിത്രം: അസീർ പ്രവാസി സംഘം സ്വരൂപിച്ച ധനസഹായം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സന്തോഷിന്‍റെ ഭാര്യ ഷീജയെ ഏൽപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.