കാൻസർ ചികിത്സ പുനരാരംഭിക്കുന്നു

പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ജില്ല കാൻസർ സെന്‍ററിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്‍റർ നടത്തിവന്നിരുന്നതും കോവിഡ് മഹാമാരി മൂലം നിലച്ചുപോയതുമായ ഫോളോ അപ് ക്ലിനിക് മേയ് ഏഴുമുതൽ പുനരാരംഭിക്കും. പരിശോധനക്ക്​ വിധേയരാവാൻ ആഗ്രഹിക്കുന്ന രോഗികൾ മേയ് രണ്ടിനു മുമ്പ് അവരുടെ ചികിത്സകാർഡും സി.ആർ നമ്പറും ഹാജരാക്കി 200രൂപ ഫീസും അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 9562652166, 6282885463, 9072436903.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.