സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് ലോഗോ പ്രകാശനം

പത്തനംതിട്ട: സംസ്ഥാന സബ് ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് ലോഗോ പ്രകാശനം മന്ത്രി പി. രാജീവ് റാന്നി റെസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലി‍ൻെറയും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലി‍ൻെറയും ആഭിമുഖ്യത്തില്‍ മേയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷക്കുശേഷം മറ്റ്​ ജില്ലകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ് മേയിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസ്​ലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ മുന്‍ എം.എല്‍.എ രാജു എബ്രഹാം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. അനില്‍കുമാർ അധ്യക്ഷത വഹിച്ചു. ഫോട്ടോ അടിക്കുറിപ്പ്- PTL45logo സംസ്ഥാന സബ് ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.