കൊടുമൺ: പ്രസിദ്ധമായ ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്കപ്പള്ളിയിലെ തിരുനാളിന് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഞായറാഴ്ച നടക്കും. രാവില 7.30ന് മുവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകും. തുടർന്ന് പിതാവിൻെറ മുഖ്യ കാർമികത്വത്തിൽ കുർബാനയും പള്ളിയങ്കണത്തിൽ സ്ഥാപിതമായിരിക്കുന്ന സ്വർണ കൊടിമരത്തിൽ കൊടിയേറ്റും നടക്കും. സെന്‍റ് ജോർജ് ഷൈനിൽ വികാരി ഫാ.സജി മാടമണ്ണിൽ കൊടിയേറ്റ് നിർവഹിക്കും. മേയ് ആറ്, എഴാണ് പ്രധാന തിരുനാൾ. ആറിന് രാവിലെ ഏഴിന് പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ആഘോഷമായ കുർബാന നടക്കും. വൈകീട്ട് അഞ്ചിന് ജങ്ഷനിൽ വാദ്യമേള വിദ്വാന്മാരുടെ നേതൃത്വത്തിൽ വാദ്യമേളവും തുടർന്ന് ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നെള്ളുപ്പും നടക്കും. വൈകീട്ട് 7.30ന് പ്രസിദ്ധമായ രാത്രി റാസ നടക്കും. ഏഴിന് തീർഥാടക ദിനത്തിൽ രാവിലെ 8.45ന് കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമിസ് ബാവക്ക് സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.