തിരുവല്ലയിൽ മാത്യു ടി. തോമസിന്റെ റോഡ് ഷോ
പത്തനംതിട്ട: യു.ഡി.എഫ് ക്യാമ്പിൽ സ്ഥാനാർഥികളെ ചൊല്ലി ആശയ കുഴപ്പം തുടരുന്നതിനിടെ റോഡ് ഷോയുമായി പ്രചാരണം കൊഴുപ്പിച്ച് ഇടതുമുന്നണി സ്ഥാനാർഥികൾ. ആറന്മുള മണ്ഡലം സ്ഥാനാർഥി വീണാ ജോർജിന്‍റെ റോഡ് ഷോക്ക് ഇന്നലെ പത്തനംതിട്ടയിൽ തുടക്കമായി. വൈകുന്നേരം പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജങ്ഷഷനിൽ ആരംഭിച്ച പര്യടനം കോഴഞ്ചേരി, ഇരവിപേരൂർ, ആറന്മുള, ഇലന്തൂർ വഴി രാത്രി വൈകി കുമ്പഴയിൽ സമാപിച്ചു.
സെന്‍റ് പീറ്റേഴ്സ് ജംഗ്ഷന് സമീപമാണ് വീണാ ജോർജിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. ആറന്മുള മണ്ഡലം കൺവെൻഷൻ ശനിയാഴ്ച പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാഗയ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തിരുവല്ലയിൽ മാത്യു ടി. തോമസും ബുധനാഴ്ച റോഡ് ഷോ നടത്തി. വൈകുന്നേരം മാർക്കറ്റ് ജങ്ഷന് സമീപത്ത് റോഡ്ഷോ ആരംഭിച്ചു. തിരുവല്ലയിലും മണ്ഡലം തെരഞെഞടുപ്പ് കൺവെൻഷൻ ശനിയാഴ്ചയാണ്.
വൈകുന്നേരം തിരുവല്ല മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോയതതിൽ നടക്കുന്ന കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. കോന്നിയിൽ പ്രമുഖ വ്യക്തികളെ കണ്ടും വ്യാപാര സ്ഥാപനങ്ങളിലടക്കം വോട്ട് നേടിയും കെ.യു. ജനീഷ് കുമാറും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ജില്ലയിൽ ആദ്യം പ്രചാരണം തുടങ്ങിയ അടൂരിലെ ഇടതുമുന്നണി സ്ഥാനാർഥി പ്രിജി കണ്ണൻ ഇതിനകം റോഡ് ഷോ പൂർത്തിയാക്കി. ബുധനാഴ്ച ഏഴംകുളം, കൊടുമൺ, പന്തളം പ്രദേശങ്ങളിൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും കയറിയിറങ്ങിയും പ്രമുഖ വ്യക്തികളെ കണ്ടും വോട്ടുതേടുന്ന തിരക്കിലായിരുന്നു സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.