കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ നാളെ മുതൽ

കോന്നി സൻെറ് ജോർജ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ നാളെ മുതൽ പത്തനംതിട്ട: കോന്നി സൻെറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ 24 മുതൽ മേയ് ഏഴുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ സമൂഹബലിക്ക്​ ശേഷം പെരുന്നാൾ കൊടിയേറ്റ് നടക്കും. 30ന് രാവിലെ ഒമ്പതിന്​ മെഡിക്കൽ ക്യാമ്പ്. ഒന്നിന്​ രാവിലെ 6.30ന്​ കുർബാന,ര ണ്ടിന് ഉച്ചക്ക്​ 1.30ന് മർത്തമറിയം സമാജം തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനം. മേയ്​ അഞ്ചിന്​ വൈകീട്ട്​നാലിന്​ നേതൃസംഗമം, ആറിന്​ വൈകീട്ട് ഏഴിന് റാസ, ഏഴന്​ രാവിലെ മാത്യൂസ്​ മാർ തേവോദോസ്യോസ്​ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിൻമേൽകുർബാന, തുടർന്ന്​​ പ്രദക്ഷിണം, ആശീവാദം, നേർച്ച വിളമ്പ്​. വാർത്തസമ്മേളനത്തിൽ ഫാ. ജിത്തു തോമസ്, ഫാ. സ്​റ്റെഫിൻ ജേക്കബ്, ട്രസ്റ്റി കോശി ജോർജ് ഷിജിൻ കോട്ടേജ്, സെക്രട്ടറി ബാബു ഡി.ഈട്ടിമൂട്ടിൽ, ബേബികുട്ടി വർഗീസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.