'പ്രൊപ്പോസലിലെ പിശക് പരിഹരിക്കണം' മല്ലപ്പള്ളി: ജില്ലയിൽനിന്ന് കേന്ദ്രാനുമതിയോടെ പട്ടയം നൽകാൻ സമർപ്പിക്കപ്പെട്ട പട്ടികയിൽ വലിയകാവ് റിസർവ് സംബന്ധിച്ച നോട്ടിഫിക്കേഷൻ 1958ലെ പ്രകാരം വനപരിധിക്ക് പുറത്തുള്ള പെരുമ്പെട്ടിയിലെ 414 കർഷകരുടെ 104.15 ഹെക്ടർ ഭൂമിയും ഉൾപ്പെടുത്തിയിരിക്കുകയാണ്. വന സംരക്ഷണ നിയമം 1980 സെക്ഷൻ 2 പ്രകാരം കൈയേറ്റ വനഭൂമിയുടെ പട്ടിക മാത്രമാണ് കേന്ദ്രാനുമതിക്കായി സമർപ്പിക്കേണ്ടത്. വനപരിധിക്കു പുറത്തുള്ള ഭൂമിയെ കേന്ദ്രാനുമതിക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തിക്കൂടാത്തതാണ്. 2019ൽ സർക്കാർ തീരുമാനപ്രകാരം സംയുക്ത സർവേ നടത്തി പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്നു തെളിഞ്ഞിട്ടുമുണ്ട്. സൂചന 2 ഇടക്കാല റിപ്പോർട്ട് ഇക്കാര്യം വ്യക്തവുമാക്കുന്നു. തെറ്റായ മുൻ സംയുക്ത പരിശോധന റിപ്പോർട്ടിന്റെ ഫലമായി കേന്ദ്രാനുമതിക്കുള്ള പ്രൊപ്പോസലിൽ സംഭവിച്ച പിശക് ഉടൻ പരിഹരിക്കണമെന്നും പട്ടയ നടപടികൾ വേഗം പൂർത്തിയാക്കണമെന്നും സന്തോഷ് പെരുമ്പെട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.