എസ്.എൻ.ഡി.പി ശാഖ വാർഷികം

കോന്നി: എസ്‌.എൻ.ഡി.പി യോഗം 3108 നമ്പർ മേടപ്പാറ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മേയ് നാലിന്​ നടക്കും. മേയ് ഒന്നിന് പഞ്ചലോഹ വിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് ഏഴിന് ക്ഷേത്രാങ്കണത്തിൽ എത്തും. ആചാര്യവരണം, ബിംബപരിഗ്രഹണം, പ്രാസാദപരിഗ്രഹണം എന്നിവ നടക്കും. രണ്ടിന് രാവിലെ 5.30 ന് ഗുരുപൂജ, ഗണപതിഹോമം,. നാലിന് രാവിലെ ഗുരുപൂജ, മഹാഗണപതി ഹോമം, ഒന്നിന് അന്നദാനം, 2.30ന് സൗമ്യ ഇ. ബാബുവിന്റെ പ്രഭാഷണം, വൈകീട്ട് നാലിന് ക്ഷേത്ര സമർപ്പണ സമ്മേളനം എസ്‌.എൻട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉത്‌ഘാടനം ചെയ്യും. എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ പ്രസിഡന്റ് കെ. പത്മകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ ക്ഷേത്ര ശിൽപിയെ ആദരിക്കും. യൂനിയൻ സെക്രട്ടറി ഡി. അനിൽകുമാർ ശാഖയുടെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും മുതിർന്ന ശാഖങ്ങളെയും ആദരിക്കും. ശാഖ സെക്രട്ടറി പങ്കജാക്ഷൻ റിപ്പോർട്ട് അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.