പത്തനംതിട്ട: ഹയർ സെക്കൻഡറി മൂല്യനിര്‍ണയത്തിൽ ഈ വർഷം മുതൽ ഓരോ ദിവസവും മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഒരു ദിവസം ഒരുകെട്ട് പേപ്പർ മാത്രം നോക്കുന്ന ഒറ്റക്കെട്ട് സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ജില്ലതല സമര പ്രഖ്യാപന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി ഉത്തരക്കടലാസ് ഒരുദിവസം 24 പേപ്പർ മാത്രം നോക്കുമ്പോൾ ഹയർ സെക്കൻഡറി അധ്യാപകർ 34 പേപ്പർ നോക്കണമെന്ന ദുരുദ്ദേശ്യപരമായ ഉത്തരവ് പിൻവലിക്കും വരെ ചട്ടപ്പടി സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ സംസ്ഥാന കൺവീനർ അനിൽ എം. ജോർജ് അറിയിച്ചു. ഫെഡറേഷൻ ജില്ല ചെയർമാൻ സജി അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ്, പി. ചാന്ദിനി, ജിജി സാം മാത്യു, സാജൻ ജോർജ് തോമസ്, ജിജി എം. സ്കറിയ, പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.