കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി പ്രധാന തടസ്സം -പ്രമോദ് നാരായണൻ എം.എൽ.എ

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പ്രധാന തടസ്സം -പ്രമോദ് നാരായണൻ എം.എൽ.എ പത്തനംതിട്ട: റാന്നി മേഖലയിലെ പട്ടയ വിതരണത്തിന് പ്രധാന തടസ്സം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണെന്ന് പ്രമോദ് നാരായണൻ എം.എൽ.എ. വിവിധ തടസ്സങ്ങളാണുള്ളത്. സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ കൊടുക്കാവുന്നവയാണ് ഇപ്പോൾ നൽകാൻ പോകുന്നത്. വനമേഖലയിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രധാന തടസ്സം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ്. സംസ്ഥാന സർക്കാർ അനുമതിയോടെ ഇതുവരെ നൽകാൻ തയാറായവ 75 എണ്ണം വരും. 25 എണ്ണംകൂടി നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. കാലങ്ങളായി നൽകാൻ കഴിയാതെ കിടക്കുന്ന പട്ടയങ്ങൾ നൂറുകണക്കിനുണ്ട്. അവ വനമേഖലയിലുമാണ്. അവക്ക് കേന്ദ്രാനുമതി ആവശ്യമാണ്. കൊല്ലമുള, പരുവ, വടശേരിക്കര, പെരുനാട് മേഖലകളിൽ അത്തരം പട്ടയത്തിനായി കാത്തിരിക്കുന്നവർ നിരവധിയാണ്. ഒട്ടേറെ നിയമക്കുരുക്കുകളാണ് ആ മേഖലയിലുള്ളത്. അതിൽ പ്രധാനം കേന്ദ്ര വനം-ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയായിരുന്നു. സംസ്ഥാന സർക്കാറും എം.എൽ.എ എന്ന നിലയിൽ ഞാനും നടത്തിയ ശ്രമങ്ങളുടെ ഭാഗമായി നാലുമാസം മുമ്പ് അത് സാധ്യമായി. ഇനി ദേശീയതലത്തിൽ ഇതിനായുള്ള പ്രത്യേക സമിതിയുണ്ട്. ആ സമിതിയുടെ അംഗീകാരം ലഭിക്കണം. പെരുമ്പെട്ടിയിൽ കർഷകരുടെ കൈവശമുള്ളത് വനഭൂമിയാണ് എന്നാണ് വനം വകുപ്പിന്റെ ശക്തമായ വാദം. നാട്ടുകാർ വനഭൂമി അല്ലെന്നും വാദിക്കുന്നു. തർക്കം പരിഹരിക്കാൻ വനം-റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചെങ്കിലും അത് ഇതുവരെ നടന്നില്ല. സർവേ നടന്നെങ്കിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഇത്തരം കാര്യങ്ങൾ എം.എൽ.എ എന്ന നിലയിൽ പരിഹരിക്കാൻ കഴിയുന്നവയല്ല. കേന്ദ്ര വനം മന്ത്രാലയത്തിന്റെ തടസ്സം നീക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവരുകയാണെന്നും പ്രമോദ് നാരായണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.