ഇന്ധന വിലവർധനക്കെതിരെ എൻ.വൈ.സി ധർണ

പത്തനംതിട്ട: പാചകവാതക ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എൻ.വൈ.സി ജില്ല കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ല പ്രസിഡന്‍റ് റിജിൻ കരമുണ്ടക്കൽ അധ്യക്ഷതവഹിച്ചു. .......... പ്രവേശനപരീക്ഷ പത്തനംതിട്ട: വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 30ന് നടത്തും. അഡ്മിറ്റ് കാര്‍ഡുകള്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്ന സ്‌കൂളില്‍നിന്ന്​ ഹെഡ്മാസ്റ്ററുടെ ഒപ്പോടുകൂടി വാങ്ങണമെന്ന് നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു. കോന്നിയിലെ അമൃതവിദ്യാലയം എന്നതു മാറ്റി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കോന്നി പരീക്ഷ സെന്‍റര്‍ ആക്കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735265246. അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി: കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ ഓട്ടോകാഡ് 2ഡി, 3ഡി, 3ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525, 8078140525.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.