തിരുവല്ല: വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കവിയൂർ പുഞ്ചയിൽ കൃഷിവകുപ്പിലെ ഉന്നത സംഘം സന്ദർശനം നടത്തി. അഡീഷനൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല, അഗ്രികൾച്ചറൽ എക്സിക്യൂട്ടിവ് ഓഫിസർ ജയപ്രകാശ്, ഉദ്യോഗസ്ഥരായ ലൂയിസ് മാത്യു, ജാൻസി കോശി, ജയചന്ദ്രൻ , മുനിസിപ്പൽ കൗൺസിലർമാരായ സജി എം.മാത്യു, ഡോ. റെജിനോൾഡ് വർഗീസ്, പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ, അംഗങ്ങളായ റെജി കണ്ണോത്, ബാബു കൊച്ചുമല, കർഷകരായ ശശിധരൻ നായർ, സേവിയർ ആന്‍റണി, സജി എടത്വ, വിപിൻ എടത്വ എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈദ്യുതി മുടങ്ങും തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പെരിങ്ങര പഞ്ചായത്ത്, സ്‌കൂൾ, കോസ്മോസ്, ലക്ഷ്മിനാരായണ, ആക്ലമൺ, നാലൊന്നിപ്പടി, കോതപ്പള്ളി, ചോളമൺമന, ഗണപതിപുരം, പോത്തിരിക്കൽപ്പടി, കാരക്കൽ, ലൈബ്രറി, കാളക്കടവ്, പുരക്കൽ പാലം, ചാത്തങ്കരി കടവ്, കൃഷിഭവൻ, കുരച്ചാൽ, ഇമ്മാനുവൽ, മേപ്രാൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.