കെ.എസ്​.ആർ.ടി.സി ബസ്​ ഡ്രൈവർക്കും വനിത കണ്ടക്ടർക്കും മർദനം

പത്തനംതിട്ട: കെ.എസ്​.ആർ.ടി.സി ബസിലെ ​ഡ്രൈവറെയും വനിത കണ്ടക്ടറെയും സ്വകാര്യ ബസ്​ ജീവനക്കാർ കൈയേറ്റം ചെയ്​തതായി പരാതി. മർദനമേറ്റ ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവിസ്​ നടത്തുന്ന കെ.എസ്​.ആർ.ടി.സി ചെയിൻ സർവിസിലെ ഡ്രൈവർ സജീവൻ, കണ്ടക്ടർ കവിത എന്നിവർക്കാണ്​ മർദനമേറ്റത്.​ സജീവന്‍റെ ഷർട്ട്​ വലിച്ചുകീറി. കൊല്ലം- മലയാലപ്പുഴ റൂട്ടിൽ സർവിസ്​​ നടത്തുന്ന ​സൊസൈറ്റി ബസിലെ ജീവനക്കാർ​ മർദിച്ചതായാണ്​ പരാതി. ​തിങ്കളാഴ്ച രാവിലെ 11ന്​ പുതിയ ബസ്​ സ്റ്റാൻഡിലാണ്​ സംഭവം. ബസുകൾ മത്സര ഓട്ടം നടത്തിയാണ്​ ബസ്​ സ്റ്റാൻഡിൽ എത്തിയത്​. വഴിയിൽവെച്ച്​ ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യംവിളിയും നടന്നിരുന്നു. പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയും ഇതേച്ചൊല്ലി വീണ്ടും ബഹളവും സംഘർഷവും നടന്നു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നേതൃത്വത്തിൽ എത്തിയാണ്​ മർദിച്ചത്​. കെ.എസ്​.ആർ.ടി.സി ജീവനക്കാർ ജില്ല പൊലീസ്​ മേധാവിക്ക്​ ഇതുസംബന്ധിച്ച്​ പരാതി നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.