യുവതിയെ നടുറോഡിൽ കയറിപ്പിടിച്ച ആൾ അറസ്റ്റിൽ

തിരുവല്ല: യുവതിയെ നടുറോഡിൽ കയറിപ്പിടിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളംകുളം നന്നൂർ റെജി ഭവനിൽ സുജിത് ചന്ദ്രനാണ്​ (39) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഇരവിപേരൂർ ജങ്​ഷന് സമീപത്തായിരുന്നു സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിക്കു പിന്നാലെ ബൈക്കിലെത്തിയ സുജിത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ സുജിത്ത് ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ സുജിത്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.