വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

മല്ലപ്പള്ളി: ലീഗൽ മെട്രോളജി, ഭക്ഷ്യ പൊതുവിതരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ വില വിവരപ്പട്ടിക കൃത്യമായി എഴുതി പ്രദർശിപ്പിക്കാത്തതിനും അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം പുനഃപരിശോധിപ്പിച്ച് മുദ്ര പതിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിർബന്ധമായും തൂക്കം ഉറപ്പുവരുത്തുന്നതിന് കൃത്യത ഉറപ്പുവരുത്തിയ ത്രാസുകൾ സൂക്ഷിച്ചിരിക്കണമെന്ന് ഗ്യാസ് ഏജൻസികൾക്ക് നിർദേശം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.