കൃഷിനാശം; ഉദ്യോഗസ്ഥസംഘം പാടശേഖരങ്ങൾ സന്ദർശിച്ചു

തിരുവല്ല: വേനൽമഴ കനത്ത നാശം വിതച്ച അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ കൃഷി അഡീഷനൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ, കൃഷിമന്ത്രിയുടെ അഡീഷനൽ പി.എസ് എസ്. അനിൽ കുമാർ എന്നിവരുടെ സംഘം സന്ദർശിച്ചു. നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് സന്ദർശനം നടത്തിയത്. ജില്ല കൃഷി ഓഫിസർ എ.ഡി. ഷീല, ഡെപ്യൂട്ടി ഡയറക്ടർമാരായ ജാൻസി കെ. കോശി, ലൂയിസ് മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിരണത്ത് കൃഷിനാശവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്ത കർഷകൻ രജീവ് സരസന്‍റെ നിരണത്തെ വീട്ടിലും സന്ദർശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.