സാംബവ മഹാസഭ ശാഖ വാർഷികവും കുടുംബസംഗമവും

കോന്നി: സാമൂഹിക ഇടപെടലുകളിലും പ്രവർത്തനങ്ങളിലും സാംബവ മഹാസഭയുടെ പ്രവർത്തനം മാതൃകപരമാണെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ. അധഃസ്ഥിത വിഭാഗത്തിന്‍റെ ക്ഷേമത്തിനും മാറ്റത്തിനും വേണ്ടി സാംബവ മഹാസഭ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്‍റെ ഭാഗമാ​ണെന്നും അദ്ദേഹം പറഞ്ഞു. സാംബവ മഹാസഭ അരുവാപ്പുലം 98 നമ്പർ ശാഖ വാർഷികവും കുടുംബസംഗമവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ശാഖ പ്രസിഡന്‍റ്​ എം.കെ. രാജൻ, സംസ്ഥാന സെക്രട്ടറി ദേവരാജ് അരുവാപ്പുലം, ജില്ല ജോ സെക്രട്ടറി എ.എൻ. കൃഷ്ണൻ കുട്ടി, ശാഖ സെക്രട്ടറി സുരേഷ്, ശശി നാരായണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന സമുദായംഗങ്ങളെ യൂനിയൻ പ്രസിഡന്‍റ്​ സി.കെ. ലാലു ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. പുതിയ ഭാരാവാഹികളെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.