കോട്ടയം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി മുസ്ലിം വംശീയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. വർഗീയതക്കെതിരെ മതേതര ഇന്ത്യ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. രാമനവമി ഘോഷയാത്രക്കിടെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ പിന്തുണയോടെ നടത്തുന്ന അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും തുല്യത ഇല്ലാത്തതാണ്. ഇന്ത്യൻ ജനതക്കിടയിൽ വർഗീയവിഷം കുത്തിവെച്ച് സവർണ മേധാവിത്വം തിരിച്ചുകൊണ്ടുവരാനുള്ള ഫാഷിസ്റ്റ് നിഗൂഢതകൾ ആരും കാണാതെ പോകരുതെന്നും പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. തിരുനക്കര പുത്തൻപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മഹ്മൂൻ ഹുദവി, സേട്ട് ജുമാമസ്ജിദ് ഇമാം സാദിഖ് മൗലവി അൽകാസിമി, നന്തിയോട് ബഷീർ, വി.ഒ. അബൂസാലി, താഹ മൗലവി അൽഹസനി, ടിപ്പു മൗലാനാ, സെയ്ദ് മുഹമ്മദ് അൽഖാസിമി, മൗലാന ബഷീർ, റഫീഖ്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ; ktl jama ath കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.