റാന്നി: അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ ഇട്ടിയപ്പാറ ബൈപാസിലെ മിനര്‍വ ജങ്ഷനില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) നാട്ടുകാര്‍ക്ക് ദുരിതമായി മാറുന്നു. ജൈവ മാലിന്യങ്ങള്‍ ഇടാനായി സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടി. ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ളവ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കുന്നു. പഴവങ്ങാടി പഞ്ചായത്തിൻെറ ആയുര്‍വേദ ആശുപത്രിയുടെ മുന്നിലാണ് ഈ ദുസ്ഥിതി. വാര്‍ഡുകളിലെ മാലിന്യങ്ങള്‍ എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിച്ചത്. ഇവിടെ നിന്നും സംസ്കരണ കേന്ദ്രത്തിലേക്ക് പിന്നീട് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്. എന്നാല്‍, പഞ്ചായത്തിലുടനീളം നോക്കുകുത്തിയായി എം.സി.എഫ് ഇതിനോടകം മാറി. വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ചതും നാട്ടുകാര്‍ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യങ്ങള്‍ ഇവിടെ നിറഞ്ഞു കിടക്കുകയാണ്. സ്ഥലത്ത് കൊതുകുകള്‍ പെരുകുന്നു. നിശ്ചിത തുക ഈടാക്കി ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളില്‍ ശേഖരിച്ച് നീക്കുന്ന പദ്ധതി പ്രവര്‍ത്തനം നിലച്ചതുപോലാണ്. പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ptl rni _2 waist ഫോട്ടോ: ഇട്ടിയപ്പാറ ബൈപ്പാസിലെ മിനര്‍വ ജങ്ഷനില്‍ സ്ഥാപിച്ച മിനി എം.സി.എഫിന് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.