മസ്​ജിദ്​ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: മാനുഷിക മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ മാനവ മൈത്രിയുടെയും മനുഷ്യ സാഹോദര്യത്തി‍ൻെറയും സന്ദേശങ്ങളാണ് മസ്ജിദുകളിൽ നിന്നുയരുന്നതെന്ന് സൈനുദ്ദീൻ ബാ അലവി തങ്ങൾ പറഞ്ഞു. ചിറ്റാർ പുതുക്കടയിൽ ഖാദിസിയ്യ നിർമിച്ച നിസ്കാര പള്ളി ഉദ്ഘാടനം ചെയ്ത് വിശ്വാസികൾക്ക് തുറന്നുകൊടുക്കുകയായിരുന്നു അദ്ദേഹം. യൂസുഫ്‌ പുതുക്കട അധ്യക്ഷതവഹിച്ചു. ബദറുദ്ദീൻ, അഷ്റഫ് ഹാജി അലങ്കാർ, നൗഷാദ്, സുധീർ വഴിമുക്ക്, റഹീം മൗലവി, എം.എസ്. റഹീം, സുനീർ അലി സഖാഫി, എ.എം. ഇസ്മയിൽ എന്നിവർ സംസാരിച്ചു. പ്രമുഖ പണ്ഡിതനും മഖ്ദൂമിയ ദഅ്​വ കോളജ് പ്രിൻസിപ്പലുമായ മുഹമ്മദ് ഫാറൂഖ് നഈമിയുടെ നേതൃത്വത്തിൽ കൊല്ലം ഖാദിയ്യയാണ് മസ്ജിദ് നിർമിച്ചുനൽകിയത്. photo ചിറ്റാർ പുതുക്കടയിൽ നിർമിച്ച മസ്​ജിദ്​ സൈനുദ്ദീൻ ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.