പത്തനംതിട്ട: നദികളുടെ ആരോഗ്യ പുനഃസ്ഥാപനവും പുനരുജ്ജീവനവും ലക്ഷ്യമാക്കി എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം പരിശീലന പരിപാടി സംഘടിപ്പിക്കും. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്‍ററിലാണ് അഞ്ചുദിവസത്തെ പരിശീലനം. 18ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. 22ന് സമാപന സമ്മേളനത്തിൽ മന്ത്രി വീണ ജോർജ് പങ്കെടുക്കും. ഏഷ്യ പെസഫിക് നെറ്റ്വർക്ക് ഫോർ ഗ്ലോബൽ ചേഞ്ച് റിസർച് എന്ന അന്താരാഷ്ട്ര ഏജൻസിയുടെ സഹായത്തോടെ പമ്പാ നദിയെ അടിസ്ഥാനമാക്കിയാണ് പ്രായോഗിക പരിശീലനം. ദേശീയാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽനിന്നുള്ള 22 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സീനിയർ ഡയറക്ടർ ഡോ. അനിൽകുമാർ, പ്രദീഷ് പരമേശ്വരൻ, ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.