പന്തളത്ത് വ്യാപക നാശംവിതച്ച്​ മഴയും കാറ്റും

പന്തളം: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും കാറ്റും പന്തളത്ത് വ്യാപക നാശം വിതച്ചു. എം.സി റോഡിൽ വൻതോതിൽ വെള്ളം ഉയർന്നത് വാഹനഗതാഗതം ദുഷ്കരമാക്കി. മരങ്ങൾ ലൈനിൽ വീണതിനെത്തുടർന്ന് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. പന്തളം വൈദ്യുതി സെക്‌ഷൻ പരിധിയിൽ ഒട്ടേ​റെ നഷ്ടമുണ്ടായി. ചേരിയക്കൽ, കടയ്ക്കാട് മുടിയൂർക്കോണം, കുരമ്പാല, പുഴിക്കാട് എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം പതിവാണ്. കടയ്ക്കാട്-വേദി ജങ്​ഷൻ റോഡിൽ തൈമണ്ണിൽ അശാസ്ത്രീയ റോഡ് നിർമാണംമൂലം റോഡിൽ വെള്ളം നിറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.