Posted On
date_range Updated On
date_range വീടിനു നേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
അടൂർ: വീടിനു നേരെ ആക്രമണം നടത്തുകയും വീട്ടുടമസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. അടൂർ പറക്കോട് ചക്കനാട് മഠത്തിൽ ഹരികൃഷ്ണപ്രസാദ് (32), സഹോദരൻ ജയപ്രസാദ് (40), ഇവരുടെ ബന്ധു ചക്കനാട് പുത്തൻവീട്ടിൽ സതീഷ് ഭക്തൻ (40) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം.
പറക്കോട് വള്ളിവിള പുത്തൻവീട്ടിൽ ലൗലിയുടെ വീടിനു നേരെയാണ് ഇവർ അക്രമം നടത്തിയത്. വീടിന്‍റെ ജനൽ എറിഞ്ഞുതകർത്തു. ലൗലിയുടെ ഇളയ മകനുമായി മൂന്ന് വർഷം മുൻപ് പെരുന്നാൾ റാസക്കിടെ അറസ്റ്റിലായവരുമായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈര്യമാണ് ഇപ്പോൾ വീട് അക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.