പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ആർ.ടി.ഇ.എ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. അരവിന്ദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. അനിൽകുമാർ, സക്കീർ അലങ്കാരത്ത്, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജി. ഗിരീഷ് കുമാർ സ്വാഗതവും പി.കെ. ശോഭകുമാർ നന്ദിയും പറഞ്ഞു. പി.കെ. രവീന്ദ്രൻ, വി.എസ്. സുഭാഷ്, മധുസൂദനൻ, പി.കെ. മണി, പി. ബാലൻ പിള്ള, ജയചന്ദ്രൻ ആർ. അജി തുടങ്ങിയവർ നേതൃത്വം നൽകി. Phot-- കെ.എസ്.ആർ.ടി.ഇ.എ നടത്തിയ പത്തനംതിട്ട പോസ്റ്റ് ഓഫിസ് ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.