മലയാലപ്പുഴ: വർഷങ്ങളായി തകർന്ന മലയാലപ്പുഴ പഞ്ചായത്തിലെ ചാങ്ങോലിക്കൽ നഗരൂർപ്പടി റോഡ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുനൽകി. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ടാറിങ്, ഐറിഷ് ഓട നിർമാണം എന്നിവയാണ് റോഡ് നവീകരണ ഭാഗമായി പ്രധാനമായും നടന്നത്. ചങ്ങോലിക്കൽ ജങ്ഷനിൽ നടന്ന യോഗത്തിൽ ജിജോ മോഡി റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീലകുമാരി ചാങ്ങയിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത അനിൽ, ബിജു പുതുക്കുളം, മഞ്ജേഷ് വടക്കിനേത്ത്, രജനീഷ്, പ്രീജ പി.നായർ, മലയാലപ്പുഴ മോഹനൻ, വി. മുരളീധരൻ, ഒ.ആർ സജി എന്നിവർ സംസാരിച്ചു. ചിത്രം PTL 12 ROAD മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചാങ്ങോലിക്കൽ-നഗരൂർ പടി റോഡ് ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്യുന്നു നാശനഷ്ടം നേരിട്ട വീടുകൾ എം.എൽ.എ സന്ദർശിച്ചു കോന്നി: വേനൽ മഴയിൽ നാശനഷ്ടം ഉണ്ടായ വീടുകൾ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. മലയാലപ്പുഴ ടൗണിനോട് ചേർന്ന രണ്ട് വീടുകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. കോന്നി ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മേൽശാന്തി മലയാലപ്പുഴ കൊച്ചില്ലത്ത് ശ്രീക്കുട്ടൻ, കാഞ്ഞിരപ്പാറ കിഴക്കേമുറിയിൽ ബിജു എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്. ശ്രീക്കുട്ടൻ തിരുമേനിയുടെ വീടിനോട് ചേർന്നുള്ള വലിയ കരിങ്കൽഭിത്തി മഴയിൽ തകർന്നുവീണു. വീടിന്‍റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. കാഞ്ഞിരപ്പാറ ബിജുവിന്‍റെ വീട്ടിൽ ഇടിമിന്നലേറ്റാണ് നാശമുണ്ടായത്. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജുവിന്‍റെ അമ്മയുടെ കേൾവി ശക്തിയും നഷ്ടപ്പെട്ടു. ഇരു വീടുകളിലും ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകാൻ ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു. ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീല കുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്‍റ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത അനിൽ, ബിജു പുതുക്കുളം, മഞ്ചേഷ് വടക്കിനേത്ത്, രജനീഷ്, പ്രീജ, മലയാലപ്പുഴ മോഹനൻ, വി. മുരളീധരൻ, ഒ.ആർ. സജി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.