പത്തനംതിട്ട: മാലിന്യസംസ്കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ പങ്കെടുത്ത ജില്ലതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കമ്പോളങ്ങള്‍, പൊതുഇടങ്ങള്‍ ഇവയൊക്കെ വൃത്തിയായി പരിപാലിക്കപ്പെടണം. മാലിന്യം തരംതിരിച്ച് വെക്കാന്‍ കൃത്യമായ ഒരു റിസോഴ്സ് സെന്റര്‍ നമുക്ക് ആവശ്യമാണ്. ജലാശയങ്ങളും തോടുകളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ തുടക്കമാണ് ശില്‍പശാലയെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ്ഭാരത് മിഷന്‍, സംസ്ഥാന ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ ശുചിത്വ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. ജില്ല ആസൂത്രണ സമിതിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിക്ക് നാലുകോടി രൂപയാണ് ജില്ല പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടിക്ക് ധാരണപത്രവും ഒപ്പിട്ടു. ജില്ലയിലെ ഇറച്ചിക്കോഴികളുടെ മാലിന്യം ശേഖരിച്ച് ഉപോല്‍പന്നം നിര്‍മിക്കാനാവശ്യമായ പദ്ധതിയുടെ നടപടികള്‍ പുരോഗമിച്ചുവരുകയാണ് അതോടൊപ്പം അസംസ്കൃത വസ്തുക്കളില്‍നിന്ന് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിക്കാനും നടപടി സ്വീകരിച്ചുവരുകയാണ്. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫോട്ടോ PTL 10 ISAC പത്തനംതിട്ട ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ പങ്കെടുത്ത ശില്‍പശാലയുടെ ഉദ്ഘാടനം മുന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.