പത്തനംതിട്ട-ബംഗളൂരു സിഫ്റ്റ് എ.സി സെമി സ്ലീപ്പര്‍ സര്‍വിസ് തുടങ്ങി

പത്തനംതിട്ട: 'പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍' ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍നിന്ന്​ ബംഗളൂരുവിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി സിഫ്റ്റ് എ.സി സെമി സ്ലീപ്പര്‍ സര്‍വിസ് കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. അടുത്തദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ - മംഗലാപുരം റൂട്ടില്‍ സര്‍വിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവിലേക്കുള്ള സെമി സ്ലീപ്പര്‍ വൈകീട്ട് 5.30നാണ് പത്തനംതിട്ടയില്‍നിന്ന് സര്‍വിസ് ആരംഭിക്കുക. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബംഗളൂരു എത്തുക. രാത്രി 7.30ന് തിരികെ ബംഗളൂരുവില്‍നിന്ന് പുറപ്പെടും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും അഡീഷണല്‍ സര്‍വിസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂര്‍ ശങ്കരന്‍, സി.പിഐ ജില്ല കൗണ്‍സില്‍ അംഗം വി.കെ. പുരുഷോത്തമന്‍പിള്ള, ഡി.ടി.ഒ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. PTL 13 SWIFT പത്തനംതിട്ടയില്‍നിന്ന്​ ബംഗളൂരുവിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി സിഫ്റ്റ് എ.സി സെമി സ്ലീപ്പര്‍ സര്‍വിസ് മന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.