അടൂർ: നിയന്ത്രണംവിട്ട കാർ പാതയരികിൽ തണ്ണീർമത്തൻ ജ്യൂസ് കച്ചവടം ചെയ്തുകൊണ്ടിരുന്ന കൗമാരക്കാരെ ഇടിച്ചുതെറിപ്പിച്ച് വീടിന്‍റെ ചുറ്റുമതിലിൽ ഇടിച്ചുനിന്നു. ഏഴംകുളം അയനിക്കാമുകൾ ചരുവിളയിൽ വീട്ടിൽ സിദ്ദീഖിന്‍റെ മക്കളായ സാലിഹ് (16), ജുനൈദ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരി ഓച്ചിറ തുരുത്തിയിൽ പടിഞ്ഞാറ്റേതിൽ ശാന്തമ്മക്ക് (67) നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് ചായലോട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45ന് ആയിരുന്നു അപകടം. ശാന്തമ്മയും മകനും കമുകുംചേരിയിൽ ബന്ധുവീട്ടിൽപോയി തിരികെ ഓച്ചിറക്ക് മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. മകനാണ് കാർ ഓടിച്ചിരുന്നത്. കാർ കുട്ടികളെ ഇടിച്ചുതെറുപ്പിച്ച് പാതയരികിലെ വേഗപരിധിസൂചക ഫലകവും തകർത്താണ് ചുറ്റുമതിലിൽ ഇടിച്ചുനിന്നത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്താൽ കുട്ടികളുടെ കച്ചവട സാധനങ്ങൾ പൂർണമായും തകർന്നു. PTL ADR Accident കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മങ്ങാട് മഹാഗണപതി ക്ഷേത്രത്തിന് സമീപം അപകടത്തിൽപ്പെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.