റാന്നി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ, സേവന പരിപാടിയായ വാതിൽപടി സേവനത്തിന് റാന്നിയിലും തുടക്കമാകുന്നു. പാർശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനതക്കും അവർക്കാവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്ന സന്നദ്ധ സേവന സംവിധാനമാണിത്. ജീവൻ രക്ഷാമരുന്ന്, ആശ്രയക്കിറ്റ്, നിയമസേവനം, ആധാർ ലഭ്യമാക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും അർഹരായ പൗരന്‍റെ അടുത്ത് എത്തിക്കണമെന്നുള്ളത് പ്രാദേശിക ഭരണകൂടത്തിന്‍റെ ചുമതലയും കടമയും. ജില്ലയിൽ ആറന്മുള ഉൾപ്പെടെ സംസ്ഥാനത്ത് 50 കേന്ദ്രത്തിൽ പൈലറ്റ് പ്രോജക്ട് നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ബാക്കിയുള്ള 984 കേന്ദ്രത്തിലും പദ്ധതി ഈ മാസം ഒന്നുമുതൽ ആരംഭിക്കും. വാതിൽപടി സേവനം നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി ജില്ലതല പരിശീലനം തുടങ്ങും. റാന്നി ബ്ലോക്ക് അതിർത്തിയിലെ തദ്ദേശ ഭരണ സ്ഥാപന മേധാവികൾ സെക്രട്ടറിമാർ, കുടുംബശ്രീ ചെയർപേഴ്സൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.ഇ.ഒ, യൂത്ത് കോഓഡിനേറ്റർ, അക്ഷയകേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർക്ക് ആദ്യഘട്ടം പരിശീലനം നൽകും. ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ റാന്നി ബ്ലോക്ക് ഹാളിലാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് കില ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ അറിയിച്ചു. ptl rni _3 vk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.