നവീകരിച്ച സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട്

റാന്നി: ഉന്നത നിലവാരത്തിൽ നവീകരിച്ച പുനലൂർ-മൂവാറ്റുപുഴ റോഡിൽ വെള്ളക്കെട്ട് തുടരുന്നു. ഇട്ടിയപ്പാറ മൂഴിക്കൽ ജങ്ഷൻ, പെരുമ്പുഴ ടൗൺ, മാമുക്ക് എന്നിവിടങ്ങളിലെ റോഡുകൾ അടിക്കടി വെള്ളത്തിലാകുകയാണ്. ഐത്തലക്ക് തിരിയുന്ന ജങ്ഷനിലെ വെള്ളക്കെട്ടുമൂലം കടകൾക്ക് ഉള്ളിൽ വെള്ളം കയറുന്ന സ്ഥിതിയുമാണ്. റാന്നി പെരുമ്പുഴയിൽ ബസ് സ്റ്റാൻഡ് മുതൽ പഞ്ചായത്ത് ഓഫിസ് പടിവരെ നദിപോലെ വെള്ളം ഒഴുകിയെത്തി. മഴ പെയ്താൽ റാന്നി ടൗണിൽ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകുന്നത് പതിവാണ്. റാന്നിയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് ഏറ്റവും പുതുതായി പണിയുന്ന സംസ്ഥാന പാതയിലാണ്. ഈ പാത കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളും കഴിഞ്ഞ രണ്ടുവർഷത്തിൽ കൂടുതലായി മഴക്കാലത്ത് വെള്ളക്കെട്ടാണ്. സംസ്ഥാന പാതയുടെ നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന്​ നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിരവധി സമരപരിപാടികൾ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയിട്ടും ഒരു പരിഹാരവും ഇല്ല. സംസ്ഥാനപാതയില്‍ പണിതിരിക്കുന്ന ഓടയും കലുങ്കുകളും അശാസ്ത്രീയമായാണ് നിർമിച്ചതെന്നാണ് പരാതി. സംസ്ഥാന പാതയുടെ നിർമാണം ആരംഭിച്ചപ്പോൾ മുതൽ പരാതിപ്രളയമാണ്. Ptl rni _ 1 flood ഫോട്ടോ: റാന്നി ഇട്ടിയപ്പാറ നഗരത്തിൽ പുനലൂർ-മൂവാറ്റുപുഴ റോഡിൽ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.