കാട്ടാനകൾ തമ്പടിക്കുന്നു; വീടുപേക്ഷിച്ച് പൂച്ചക്കുളം നിവാസികൾ

കോന്നി: കാട്ടാനഭീതി ഒഴിയാതെ മലയോര മേഖലയായ പൂച്ചക്കുളം നിവാസികൾ. നിരവധി ആളുകളാണ് വീടുകൾ ഉപേക്ഷിച്ചുപോയത്. കോൺക്രീറ്റ് ചെയ്ത വീടുകൾ അടക്കം ഇത്തരത്തിൽ കാടുകയറി നശിച്ച അവസ്ഥയിലാണ്. കാടിറങ്ങുന്ന ആനകളെ പേടിച്ച് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പോയിക്കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഇവിടെ ജനവാസ മേഖലയിൽ ഇറങ്ങി നാശംവിതച്ച കാട്ടാന വനത്തിനുള്ളിൽ പുളിഞ്ചാൽ തോട്ടിൽ ചരിഞ്ഞിരുന്നു. നിരവധി വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് വിരലിൽ എണ്ണാവുന്ന വീടുകളാണ് ഇപ്പോഴുള്ളത്. പ്രദേശവാസികൾ വീടിനുചുറ്റും ലൈറ്റുകൾ സ്ഥാപിച്ച് വെളിച്ചമിട്ടാണ് കാട്ടാനയിൽനിന്ന് ഇപ്പോൾ രക്ഷനേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.