പത്തനംതിട്ട: കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡ് ഭാഗത്ത് വീണ്ടും വിള്ളൽ. നേരത്തേ വിള്ളൽ കാണപ്പെട്ട ഭാഗത്താണ് വീണ്ടും മണ്ണിളകിയത്. കഴിഞ്ഞ ഒക്ടോബറിൽ മഴ സമയത്ത് വിള്ളൽ രൂപപ്പെട്ടപ്പോൾ താൽക്കാലിമായി മണ്ണിട്ട് വിള്ളൽ പരിഹരിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് നിന്നു ചളിയും മണ്ണും പുറത്തേക്ക് തള്ളിതയായി സമീപവാസികൾ പറഞ്ഞു. വശത്തെ സംരക്ഷണഭിത്തിയിലെ കരിങ്കൽ കെട്ടുകൾ ഇളകിയാണ് വിള്ളൽ രൂപപ്പെട്ടത്. നേരത്തേ വിള്ളൽ രൂപപ്പെട്ടപ്പോൾ ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. സംരക്ഷണഭിത്തി ബലപ്പെടുത്താൻ തീരുമാനിച്ചതാണെങ്കിലും നടന്നില്ല. പാലത്തിന് ബലക്ഷയം ഇല്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർത്തുമെന്ന് അധികൃതർ പറഞ്ഞതാണ്. ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാതയുടെ ഭാഗമാണ് റോഡ്. ------ Photo .. കൈപ്പട്ടൂർ പാലം അപ്രോച റോഡിൽ മണ്ണും കല്ലും ഇളകി വിള്ളൽ രൂപപ്പെട്ട ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.