പത്തനംതിട്ട: കെ- റെയിൽ പദ്ധതിക്കെതിരായ സമര ആഹ്വാനവുമായി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ഈമാസം 23, 24 തീയതികളിൽ ബി.ജെ.പി കർഷകമോർച്ച സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ എറണാകുളത്ത് കർഷക മഹാസംഗമം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാജി നായർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെ-റെയിൽ വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണിത്. നാളികേര വിലയിടിവ് നിയന്ത്രിച്ച് കൊപ്ര സംഭരണം പുനരാരംഭിക്കണം. പച്ചത്തേങ്ങ സംഭരണം നടത്താൻ സംസ്ഥാനത്ത് 25 ഏജൻസികളെ നിയമിക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളാകുന്നു. 32 രൂപ താങ്ങുവില നിശ്ചയിച്ച് പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനിച്ചത്. വന്യമൃഗശല്യം കുറയ്ക്കുന്നതിന് പദ്ധതി നടപ്പാക്കാൻ കേന്ദ്രം അനുവദിച്ച തുക പാഴാക്കുകയാണ്. കേന്ദ്രം 2021 വരെ അനുവദിച്ച 74. 84 കോടി രൂപയിൽ 40.05 കോടി മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചത്. കാട്ടുപന്നി ആക്രമണ സാധ്യതയുള്ള ഹോട്ട് സ്പോട്ട് നശ്ചയിച്ചതിലും അപാകതകളുണ്ട്. കാലവർഷക്കെടുതിമൂല. കാർഷികനഷ്ടം സംഭവിക്കുന്ന കർഷകരെ സഹായിക്കാനുള്ള ഫസൽ ബീമായോജന പദ്ധതി കേരള സർക്കാർ അട്ടിമറിക്കുകയാണ്. വാർത്തസമ്മേളനത്തിൽ ജില്ല ഭാരവാഹികളായ ശ്യാം തട്ടയിൽ, എം.വി. രഞ്ജിത്ത്, രവീന്ദ്രവർമ, സുരേഷ് പുളിവേലിൽ, എ.ആർ. രാജേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.