സുവർണ ജൂബിലി നിറവിൽ മനീഷ

അടൂർ: കടമ്പനാട് നിലക്കൽ മനീഷ കലാസാംസ്കാരിക സംഘടന സുവർണ ജൂബിലി ആഘോഷിക്കുന്നു. ഈ മാസം 25ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായ ലോഗോ കലക്ടർ ദിവ്യ എസ്. അയ്യർ പ്രകാശനം ചെയ്തു. വിപുലമായ പരിപാടികളാണ് സുവർണ ജൂബിലിയുമായി നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ജി.മനോജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ, ട്രഷറർ അരവിന്ദ് രാജ്, നിതിൻ രാജ് എന്നിവർ പറഞ്ഞു. -- PTL ADR Maneesha നിലക്കൽ മനീഷ കലാസാംസ്കാരിക സംഘടനയുടെ സുവർണ ജൂബിലി ആഘോഷ ലോഗോ പ്രകാശനം കലക്ടർ ദിവ്യാ എസ്. അയ്യർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.