വീട് കുത്തിത്തുറന്ന് പണം അപഹരിച്ചു

കുളനട: അടച്ചിട്ട വീട് കുത്തിത്തുറന്ന് അയ്യായിരത്തിലധികം രൂപ മോഷ്ടിച്ചു. കുളനട ഉള്ളന്നൂർ തെങ്ങുംതോട്ടത്തിൽ ഗീതയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുൻവശത്തെ ഗ്രില്ലിന്‍റെ പൂട്ടും കതകിന്‍റെ പൂട്ടും അടുത്തവീട്ടിൽ നിന്നെടുത്ത കൂന്താലി ഉപയോഗിച്ച് തകർത്തിട്ടുണ്ട്. വ്യാഴാഴ്ച എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.