ഇട്ടിയപ്പാറ ബസ്​ സ്റ്റാന്‍ഡിലെ കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിക്കും

പത്തനംതിട്ട: കനത്ത മഴയില്‍ ആല്‍മരം കടപുഴകി റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന്​ കലക്ടര്‍ അറിയിച്ചു. പ്രകൃതി ക്ഷോഭത്തിൽ മരങ്ങൾ കടപുഴകിയ റാന്നിയിൽ സന്ദർശിക്കുകയായിരുന്നു കലക്ടർ ദിവ്യ എസ്​.അയ്യർ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവക്ക്​ നഷ്ടമുണ്ടായവരുടെ കണക്കുകള്‍ പരിശോധിക്കാനും നഷ്ടപരിഹാരത്തുക ചര്‍ച്ചചെയ്യാനുമായി കൃഷി വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ഈമാസം 11ന് റാന്നയിൽ ചേരും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനില്‍കുമാര്‍, പഞ്ചായത്ത് അംഗം അജിത് എണസ്റ്റ്, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. --------- ചിത്രം ഫോട്ടോ PTL 10 NASAM കനത്ത മഴയില്‍ നാശം സംഭവിച്ച റാന്നിയിലെ സ്ഥലങ്ങള്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു - പ്രവേശനപരീക്ഷ 12ന് പത്തനംതിട്ട: 2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന്​ കീഴിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഈ മാസം 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ്​ സേര്‍ച്ച് സ്‌കോളര്‍ഷിപ് പരീക്ഷ അന്നേദിവസം ഉച്ചക്ക്​ ഒന്നുമുതല്‍ വൈകീട്ട്​ നാലു വരെയും റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ച എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോണ്‍: 04735 227703. ---- ഓംബുഡ്സ്മാന്‍ പരാതികള്‍ സ്വീകരിക്കും പത്തനംതിട്ട: മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഈമാസം 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ചിറ്റാര്‍ പഞ്ചായത്ത് കാര്യാലയത്തില്‍ 22ന് രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയും ഹിയറിങ്​ നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. ഫോണ്‍: 9447556949.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.