പന്തളം: പന്തളം-മാവേലിക്കര റൂട്ടിൽ മുടിയൂർക്കോണം ഭാഗത്ത് കൂറ്റൻ ആഞ്ഞിലിമരം റോഡിനുകുറുകെ കടപുഴകി. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. പുലർച്ച ആയതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി. അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മരം വൈദ്യുതി ലൈനുകൾക്കു മുകളിലൂടെ റോഡിനുകുറുകെയാണ് പതിച്ചത്. അതോടെ വൈദ്യുതി ബന്ധം തകരാറിലായി. ----- ഫോട്ടോ: മുടിയൂർക്കോണത്ത് റോഡിൽവീണ ആഞ്ഞിലിമരം അഗ്നിരക്ഷ സേനാംഗങ്ങൾ വെട്ടിമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.